ramesh

തിരുവനന്തപുരം: ന്യായ് പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം പരാജയ ഭീതി മൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ് ബുക്ക് പോസ്റ്റ്. യു.ഡി.എഫ് മുന്നോട്ടു വച്ചതും രാഹുൽഗാന്ധി വിഭാവനം ചെയ്തതുമായ ന്യായ് പദ്ധതിയെക്കുറിച്ച് ആക്ഷേപം ചൊരിയാൻ പരസ്യപ്രചാരണം അവസാനിക്കുന്നതിന് മിനിട്ടു​കൾക്കു മുമ്പ് മാത്രമാണ് മുഖ്യമന്ത്രി ധൈര്യപ്പെട്ടത്.

പാരീസിൽ പോയപ്പോൾ പിണറായി വിജയൻ സന്ദർശിച്ച ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്ക​റ്റി ഉൾപ്പെടെയുള്ള വിദഗ്ദ്ധരുമായി ചർച്ച ചെയ്താണ് രാഹുൽ ഗാന്ധി ന്യായ് പദ്ധതി ആവിഷ്കരിച്ചത്. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ ഉറപ്പു വരുത്തുന്ന പദ്ധതി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കും. തോമസ് പിക്കറ്റിയെ വിളിച്ച് പിണറായി വിജയന് ഇതിന്റെ പ്രായോഗികതയെക്കുറിച്ച് ചോദിക്കാം.

ന്യായിന്റെ കാര്യത്തിൽ പച്ചക്കള്ളം പറയുകയാണ് മുഖ്യമന്ത്രി. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിൽ ന്യായ് പദ്ധതി തുടങ്ങിക്കഴിഞ്ഞു. പദ്ധതി സാമ്പത്തിക രംഗത്ത് ഗുണകരമായ മാ​റ്റങ്ങളാണ് വരുത്തുന്നതെന്നും ചെന്നിത്തല കുറിപ്പിൽ ചൂണ്ടിക്കാട്ടി..