braille

തിരുവനന്തപുരം: കാഴ്ച പരിമിതരായവർക്ക് വോട്ട് ചെയ്യാൻ ബൂത്തുകളിൽ ബ്രെയ്‌ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പറുകൾ ഒരുക്കിയിട്ടുണ്ട്. ഇ.വി.എം മെഷീനിൽത്തന്നെ വോട്ട് അടയാളപ്പെടുത്താനുള്ള സൗകര്യമാണിത്.

കാഴ്ച പരിമിതരായ വോട്ടർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് പ്രിസൈഡിംഗ് ഓഫീസർമാർ ബ്രെയ്‌ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകൾ നൽകും. ഇതിൽ ബ്രെയ്‌ലി ലിപിയിൽ സ്ഥാനാർത്ഥിയുടെ പേരും പാർട്ടിയുടെ പേരും ഇംഗ്ലീഷിലും മലയാളത്തിലും ഇ.വി.എം ബാലറ്റിലെ അതേ ക്രമത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഈ വിവരങ്ങൾ മനസിലാക്കി വോട്ടർക്ക് ഇ.വി.എം മെഷീനിൽ വലതു വശത്ത് ബ്രെയ്‌ലി ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്ന ക്രമ നമ്പർ പ്രകാരം ബട്ടൻ അമർത്തി വോട്ട് ചെയ്യാം.