kas

തിരുവനന്തപുരം: കെ.എ.എസ് നിയമനത്തിനുള്ള അഭിമുഖം പി.എസ്.സി ആസ്ഥാനത്ത് മേയ് 5ന് ആരംഭിച്ച് ജൂൺ 9ന് പൂർത്തിയാകും. ജൂലായിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.

മൂന്നു വീതം പി.എസ്.സി അംഗങ്ങൾ അടങ്ങിയ മൂന്ന് ബോർഡുകളാണ് ഓരോ ദിവസവും അഭിമുഖം നടത്തുന്നത്.

ഈ മാസം 8 ന് ആരംഭിക്കുന്ന രേഖാ പരിശോധന 9,12,13,15 തീയതികളിൽ തുടരും. 582 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഒന്നാം സ്ട്രീമിന്റെ മെയിൻലിസ്റ്റിൽ 68 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 129 പേരുമുണ്ട്. രണ്ടാം സ്ട്രീമിൽ 70, 119, മൂന്നാം സ്ട്രീമിൽ 71, 125 എന്നിവർ വീതം ഉൾപ്പെട്ടതാണ് മെയിൻ, സപ്ളിമെന്ററി ലിസ്റ്റുകൾ.