കല്ലമ്പലം:ജാർഖണ്ഡിൽ ഡ്യൂട്ടിക്ക് പോകുന്നതിനിടെ മലയാളി ജവാൻ കുഴഞ്ഞു വീണ് മരിച്ചു. പള്ളിക്കൽ പകൽക്കുറി ആറയിൽ മാവുവിള വീട്ടിൽ ശ്രീധരൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകൻ രതീഷ് കുമാർ (44) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് രതീഷ് കുമാറിന്റെ മരണ വാർത്ത ബന്ധുക്കൾക്ക് ലഭിച്ചത്. 26 വർഷം മുമ്പാണ് രതീഷ് കുമാർ സേനയിൽ ചേർന്നത്.ഹവിൽദാർ റാങ്കിൽ ജോലി ചെയ്യുന്ന രതീഷ് കുമാർ 15 ദിവസത്തെ അവധിയ്ക്ക് നാട്ടിൽ വന്ന ശേഷം കഴിഞ്ഞ 24 നാണ് ജോലി സ്ഥലത്തേക്ക് മടങ്ങിപോയത് . ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാവിലെ പത്തരയോടെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: ഷീജാകുമാരി. മക്കൾ: രാകേഷ് കുമാർ,രേഷ്മ.