1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര, കോവളം നിയോജക മണ്ഡലങ്ങളിലെ വോട്ടിംഗ് സാമഗ്രികൾ ഇന്നലെ വിതരണം ചെയ്തു. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ വോട്ടിംഗ് സാമഗ്രികൾ വരണാധികാരിയായ വിജിലൻസ് ഡെപ്യൂട്ടി കളക്ടർ സുമീതൻപിള്ളയുടെ നേതൃത്വത്തിൽ ബോയ്സ് ഹൈസ്കൂളിൽ വച്ച് വിതരണം ചെയ്തു.

കോവളം നിയോജക മണ്ഡലത്തിലെ വോട്ടിംഗ് സാമഗ്രികൾ ഡിസ്ട്രിക്റ്റ് പ്ലാനിംഗ് ഓഫീസറായ അനിതാ ഏലിയാസിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ഗേൾസ് ഹൈസ്കൂളിൽ വിതരണം ചെയ്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വോട്ടർപട്ടിക, കമ്പാർട്ട്മെന്റ്, മഷി,കവർഫോറം, സാനിറ്റൈസർ, ഗ്ലൗസ് എന്നിവയടക്കമുള്ളവയാണ് വിതരണം ചെയ്തത്. നെയ്യാറ്റിൻകരയിൽ ആകെ ഇരുനൂറ്റി അറുപത്തെട്ട് ബൂത്തുകളും, കോവളത്ത് മുന്നൂറ്റി ഇരുപത്തി മൂന്ന് ബൂത്തുകളുമാണുള്ളത്.