vote

വർക്കല:നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വർക്കല മണ്ഡലത്തിലെ ബൂത്തുകൾ സജ്ജമായി. ഇതോടൊപ്പംസമ്മതിദായകർക്ക് വോട്ട് ചെയ്യാനുള്ളഎല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായും വർക്കല നിയമസഭാ മണ്ഡലത്തിലെ മുഖ്യ വരണാധികാരി സർവ്വേ വകുപ്പ് അസി.സെക്രട്ടറിയും ഡെപ്യൂട്ടി കളക്ടറുമായ ബി.രാധാകൃഷ്ണൻ പറഞ്ഞു.തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ആരംഭിച്ച തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഉച്ചയ്ക്ക് 2 മണിയോടെയാണ് പൂർത്തിയായത്.

വർക്കലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വി.ജോയി പെരുംകുഴി എൽ.പി സ്കൂളിലും,യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ബി.ആർ.എം.ഷഫീർ മണലയം എൽ.പി സ്കൂളിലും,എൻ.ഡി.എ സ്ഥാനാർത്ഥി അജി.എസ്.ആർ.എം ഒറ്റൂർ ശ്രീനാരായണപുരം ഹൈസ്കൂളിലുമാണ് വോട്ട് രേഖപ്പെടുത്തുക.