തിരുവനന്തപുരം: ഇന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പുതിയ കേരളത്തിനായുള്ള നിർണായക ചുവടുവയ്പാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എ ഉയർത്തിയ പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യം കേരളം ഏറ്റെടുത്തുകഴിഞ്ഞു. ആറു പതിറ്റാണ്ടായി കേരളം മാറി മാറി ഭരിക്കുന്ന ഇരുമുന്നണികളിൽ നിന്നുമുള്ള മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു. ഏഴു വർഷക്കാലത്തെ കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന്റെ വികസന നേട്ടങ്ങളാണ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഉറപ്പ്. എല്ലാ വോട്ടർമാരും പുതിയ കേരളത്തിന് വേണ്ടി വോട്ട് ചെയ്യണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.