തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ 8ന് ആരംഭിക്കാനിരിക്കേ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ചോദ്യപേപ്പറുകളുടെ വിതരണം ഉപജില്ലാടിസ്ഥാനത്തിൽ പൂർത്തിയായി. ഹാൾ ടിക്കറ്റ് വിതരണം കഴിഞ്ഞദിവസങ്ങളിൽ പൂർത്തിയായിരുന്നു. നാളെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിക്കും.
മിക്ക സ്കൂളുകളും പോളിംഗ് ബൂത്തുകളായതിനാൽ ഒറ്റ ദിവസം മാത്രമാണ് പരീക്ഷാ ഹാൾ സജ്ജീകരിക്കാൻ സ്കൂൾ അധികൃതർക്ക് ലഭിക്കുക. ഇന്ന് രാത്രിയോടെ തിരഞ്ഞെടുപ്പ് ജോലി പൂർത്തിയാക്കുന്ന അദ്ധ്യാപകർ ഒറ്റ ദിവസത്തെ ഇടവേളയ്ക്ക് ശേഷം എട്ടിന് രാവിലെ പരീക്ഷാ ജോലിക്കായി എത്തണം. സ്വന്തം സ്കൂളിലെ പരീക്ഷാ ക്രമീകരണങ്ങളും ഇവർക്ക് പൂർത്തിയാക്കേണ്ടതുണ്ട്.
ഇത്തവണ 4.22 ലക്ഷം വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്. 4.46 ലക്ഷം പേർ പ്ലസ് ടു പരീക്ഷയെഴുതും.