തിരുവനന്തപുരം: വോട്ടെടുപ്പ് ദിനമായ ഇന്ന് ജില്ലയിൽ 14 മണ്ഡലങ്ങളിലായി 28,19,710 പേർക്കാണ് വോട്ടവകാശമുള്ളത്. ജില്ലയിൽ 4,164 പോളിംഗ് ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് 2,736 പോളിംഗ് ബൂത്തുകളാണുണ്ടായിരുന്നത്. ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി ആയിരം പേർക്ക് മാത്രമായി വോട്ടിംഗ് സൗകര്യം നിജപ്പെടുത്തിയതിനാൽ പുതുതായി 1,428 ഓക്സിലിയറി ബൂത്തുകൾകൂടി തുറന്നു.
2073 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്
2073 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തി. എല്ലാ ബൂത്തുകളിൽനിന്നുമുള്ള തത്സമയ ദൃശ്യങ്ങൾ കളക്ടറേറ്റിൽ ഒരുക്കിയിരിക്കുന്ന കൺട്രോൾ റൂമിൽ മുഴുവൻ സമയവും നിരീക്ഷിക്കും.
വോട്ടിംഗ് മെഷീൻ തകരാറിലായാൽ അടിയന്തര നടപടി
വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തകരാറിലായാൽ അടിയന്തരമായി പരിഹരിക്കുന്നതിന് 291 സെക്ടറൽ ഓഫീസർമാരുണ്ട്. തകരാറിലായ വോട്ടിംഗ് യന്ത്രം മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ ഒരു സെക്ടറൽ ഓഫീസർക്ക് രണ്ട് ഇ.വി.എമ്മുകൾ അധികമായി നൽകി. ബാറ്ററി തകരാറിലാണെങ്കിൽ മാറ്റിവയ്ക്കാൻ അധിക എണ്ണം ബാറ്ററിയും നൽകിയിട്ടുണ്ട്.
ജില്ലയിലെ വോട്ടർമാർ
നിയമസഭാ മണ്ഡലം - പുരുഷന്മാർ - സ്ത്രീകൾ - ട്രാൻസ്‌ജെൻഡേഴ്‌സ് - ആകെ
വർക്കല - 87,074 - 1,00,572 - 0 - 1,87,646
ആറ്റിങ്ങൽ - 92,461 - 1,09,660 -2 - 2,02,123
ചിറയിൻകീഴ് -91,124 -1,08,093 - 3 - 1,99,220
നെടുമങ്ങാട് -98,412 -1,08,820 - 2 - 2,07,234
വാമനപുരം -93,634 - 1,06,355 - 3 - 1,99,992
കഴക്കൂട്ടം -93,159 -1,01,205 - 1 - 1,94,365
വട്ടിയൂർക്കാവ് -99,323 - 1,08,787 - 8- 2,08,118
തിരുവനന്തപുരം -98,731- 1,04,565 -23 - 2,03,319
നേമം -98,952 - 1,05,279 - 9 - 2,04,240
അരുവിക്കര -91,300 - 1,01,833- 1- 1,93,134
പാറശാല -1,05,183- 1,13,948 - 0 - 2,19,131
കാട്ടാക്കട -93,750 -1,02,072 - 5 -1,95,827
കോവളം -1,06,928 - 1,11,726 - 2- 2,18,656
നെയ്യാറ്റിൻകര -90,660 - 96,043 -2 -1,86,705
ആകെ -13,40,691 -14,78,958 - 61- 28,19,710