mask

നെ​ടു​മ്പാ​ശേ​രി​:​ ​മാ​സ്കി​ല്ലാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​മ​ദ്യം​ ​ന​ൽ​കാ​ത്ത​തി​ൽ​ ​പ്ര​കോ​പി​ത​നാ​യ​ ​യു​വാ​വ് ​ബി​വ​റേ​ജ​സ് ​ജീ​വ​ന​ക്കാ​ര​നെ​ ​കു​പ്പി​കൊ​ണ്ട് ​ത​ല​യ്ക്ക​ടി​ച്ച് ​പ​രി​ക്കേ​ൽ​പ്പി​ച്ചു.​ ​ഗു​രു​ത​ര​മാ​യി​ ​മു​റി​വേ​റ്റ​ ​നെ​ടു​മ്പാ​ശേ​രി​യി​ലെ​ ​ബി​വ​റേ​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒൗ​ട്ട്ലെ​റ്റി​ലെ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ചേ​രാ​ന​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​സേ​വ്യ​ർ​ ​തോ​മ​സി​നെ​ ​(56​)​ ​ഇ​ട​പ്പ​ള്ളി​ ​അ​മൃ​ത​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​പ്ര​തി​യെ​ ​നാ​ട്ടു​കാ​ർ​ ​പി​ടി​കൂ​ടി​ ​പൊ​ലീ​സി​ന് ​കൈ​മാ​റി.
ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 5.30​ഓ​ടെ​യാ​ണ് ​സം​ഭ​വം.​ ​പ്ര​തി​യു​ടെ​ ​പേ​ര് ​പൊ​ലീ​സ് ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.​ ​വൈ​കി​ട്ട് ​നാ​ല് ​മ​ണി​യോ​ടെ​ ​ഷോ​പ്പി​ലെ​ത്തി​യ​ ​പ്ര​തി​ക്ക് ​മാ​സ്കി​ല്ലാ​ത്ത​തി​നാ​ൽ​ ​മ​ദ്യം​ ​ന​ൽ​കാ​ൻ​ ​ജീ​വ​ന​ക്കാ​ർ​ ​ത​യ്യാ​റാ​യി​ല്ല.​ ​മാ​സ്ക് ​ധ​രി​ക്കാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ​ ​അ​വ​ഗ​ണി​ക്കു​ക​യും​ ​ധി​ക്കാ​ര​പൂ​ർ​വ്വം​ ​ഷോ​പ്പി​ന​ക​ത്തേ​ക്ക് ​പ്ര​വേ​ശി​ക്കു​ക​യും​ ​ചെ​യ്തു.​ ​ജീ​വ​ന​ക്കാ​ർ​ ​ഇ​യാ​ളെ​ ​പു​റ​ത്തേ​ക്ക് ​ത​ള്ളി​യി​റ​ക്കി.​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റോ​ളം​ ​ഓ​ട്ടോ​റി​ക്ഷ​യി​ൽ​ ​പ​തു​ങ്ങി​യി​രു​ന്ന​ ​പ്ര​തി​ ​സേ​വ്യ​ർ​ ​ചാ​യ​ ​കു​ടി​ക്കാ​ൻ​ ​പു​റ​ത്തേ​ക്ക് ​ഇ​റ​ങ്ങി​യ​പ്പോ​ൾ​ ​പി​ന്നി​ലൂ​ടെ​ ​വ​ന്ന് ​ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​സം​ഭ​വം​ ​ക​ണ്ട​ ​നാ​ട്ടു​കാ​രാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​ ​പൊ​ലീ​സി​ന് ​കൈ​മാ​റി​യ​ത്.
മ​ദ്യ​ഷോ​പ്പ് ​ജീ​വ​ന​ക്കാ​ർ​ക്ക് ​നേ​രെ​ ​ന​ട​ക്കു​ന്ന​ ​അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ​വി​ദേ​ശ​ ​മ​ദ്യ​ ​വ്യ​വ​സാ​യ​ ​തൊ​ഴി​ലാ​ളി​ ​ഫെ​ഡ​റേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ ​ശി​ശു​കു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.