ന്യൂഡൽഹി: കൊവിഡ് സാഹചര്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഏപ്രിൽ എട്ടിന് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം ചേരുക. മഹാരാഷ്ട്ര അടക്കം
വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് രൂക്ഷമായിട്ടുണ്ട്. കേരളത്തിലെ സാഹചര്യങ്ങളും വാക്സിനേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയാകും. കേന്ദ്ര ആരോഗ്യസെക്രട്ടറിയടക്കമുള്ളവരുമായി ഞായറാഴ്ച പ്രധാനമന്ത്രി കൊവിഡ് സ്ഥിതി ചർച്ച ചെയ്തിരുന്നു.
കൊവിഡ് രോഗികൾ 2357, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.86
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 2357പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2061 പേർക്ക് സമ്പർക്ക രോഗബാധ. 183 പേരുടെ ഉറവിടം വ്യക്തമല്ല. 40,191 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.86 ആണ്. 12 മരണങ്ങളും സ്ഥിരീകരിച്ചു. 9 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 1866 പേരുടെ ഫലം നെഗറ്റീവായി. 28,372 പേർ ചികിത്സയിലും 1,46,346 പേർ നിരീക്ഷണത്തിലുമാണ്.