തിരുവനന്തപുരം: അദാനിയുമായി വൈദ്യുതി കരാർ ഉണ്ടാക്കിയത് നയവിരുദ്ധമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനെതിരെ കെ.എസ്.ഇ.ബി ചെയർമാൻ വാർത്താമാദ്ധ്യമ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് വിശദീകരണം നൽകിയതും സർക്കാരിനായി വാദിച്ചതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് വൈദ്യുതി ബോർഡിലെ ഐ.എൻ.ടി.യു.സി. അനുകൂല സംഘടനയായ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന ചീഫ് കോഓർഡിനേറ്റർ സിബിക്കുട്ടി ഫ്രാൻസിസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.