
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടം മണ്ഡലത്തിലെ ഉള്ളൂർ കൊട്ടാരം പോളിംഗ് ബൂത്തിലും മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ എം.എൽ.എ ജവഹർ നഗർ എൽ.പി.എസ് നഴ്സറിയിലെ 87ാം നമ്പർ ബൂത്തിലും വോട്ട് ചെയ്യും. നേമം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ഫോർട്ട് ഹൈസ്‌കൂളിൽ രാവിലെ 7ന് വോട്ട് രേഖപ്പെടുത്തും. കാട്ടാക്കടയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ സംസ്ഥാന പ്രസിഡന്റുമായ പി.കെ. കൃഷ്ണദാസ് കാട്ടാക്കട കുളത്തുമ്മൽ എച്ച്.എസ്.എസിലെ 64ാം നമ്പർ ബൂത്തിലാണ് രാവിലെ 10ന് വോട്ടു രേഖപ്പെടുക. സുരേഷ് ഗോപി എം.പി ശാസ്തമംഗംലം ആർ.കെ.വി എൻ.എസ്.എസ് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തും. പാറശാല നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കരമനജയൻ പൂജപ്പുര എൽ.ബി.എസിൽ രാവിലെ 7ന് വോട്ട് രേഖപ്പെടുത്തും. വട്ടിയൂർക്കാവ് മണ്ഡലത്തിലെ വി.വി. രാജേഷ് ജനറൽ ആശുപത്രി ജംഗ്ഷനിലെ സെന്റ് ജോസഫ് സ്‌കൂളിൽ രാവിലെ 7നും നെയ്യാറ്റിൻകരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ചെങ്കൽ രാജശേഖരൻനായർ ചെങ്കൽ എൽ.പി സ്‌കൂളിൽ രാവിലെ 7മണിക്കും കോവളം നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥി വിഷ്ണുപുരം ചന്ദ്രശേഖരൻ പെരുമ്പഴുതൂർ പഴിഞ്ഞിക്കുഴി മാരുതി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. ചിറയിൻകീഴ് മണ്ഡലം സ്ഥാനാർത്ഥി ജി.എസ്. ആശാനാഥ് നേമം നിയോജക മണ്ഡലത്തിലെ നീറമൺകര വനിതാ പോളിടെക്നിക്കിൽ രാവിലെ 7.30 വോട്ട് രേഖപ്പെടുത്തും. ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പി. സുധീർ ചെമ്പഴന്തി സ്‌കൂളിലും വർക്കല നിയോജക മണ്ഡലത്തലെ എസ്.ആർ.എം. അജി വർക്കല വടശ്ശേരിക്കോണം ശ്രീനാരായണപുരം സ്‌കൂളിലും രാവിലെ 7ന് വോട്ട് രേഖപ്പെടുത്തും. വാമനപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി തഴവ സഹദേവൻ കരുനാഗപ്പള്ളി തഴവ പഞ്ചായത്തിലെ ഗവ: ഗേൾസ് ഹൈസ്‌കൂളിൽ വോട്ട് ചെയ്യും. തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാർ. ജി കാഞ്ഞിരംപാറ എൽ.പി സ്‌കൂളിൽ രാവിലെ 7ന് വോട്ട് രേഖപ്പെടുത്തും. അരുവിക്കര മണ്ഡലത്തിലെ സി. ശിവൻകുട്ടി തിരുമല മങ്കാട് എൽ.പി.എസിലും നെടുമങ്ങാട് മണ്ഡലത്തിലെ ജെ.ആർ. പദ്മകുമാർ പട്ടം ആര്യാസെൻട്രൽ സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും.