oomen

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ കാലഘട്ടത്തിലാണ് ബി.ജെ.പി കേരളത്തിൽ കൂടുതൽ വളർച്ച നേടിയതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ മുദ്രാവാക്യം യാഥാർത്ഥ്യമാക്കാനുള്ള ബി.ജെ.പി - സി.പി.എം ഡീലാണ് ഇതിന് കാരണം. കോൺഗ്രസിനെതിരെ പലയിടത്തും സി.പി.എം - ബി.ജെ.പി അന്തർധാരയുണ്ടായിട്ടുണ്ട്. ഇവർ പരസ്‌പര സഹായ സംഘമാണ്.

പ്രകൃതി ദുരന്തങ്ങളോടൊപ്പമാണ് സർക്കാർ നിർമ്മിത ദുരന്തങ്ങളായ അരുംകൊലകളും ആഴക്കടൽ വില്പനയും പിൻവാതിൽ നിയമനവും വാളയാർപോലുള്ള സംഭവങ്ങളുമുണ്ടായത്. ഭരണത്തുടർച്ചയെന്ന് പറഞ്ഞാൽ ഇവയുടെ തുടർച്ച എന്നു കൂടിയാണ്. ഇതിന് അറുതിവരുത്താൻ ഭരണമാറ്റം അനിവാര്യമാണ്. ഇതൊരു ജീവന്മരണ പോരാട്ടമാണ്.

യു.ഡി.എഫിന്റെ ന്യായ് വരുമാന പദ്ധതി സംസ്ഥാനത്ത് സാമ്പത്തിക ചലനം സൃഷ്ടിക്കാനുമാകും. തൊഴിലിനായി ചെറുപ്പക്കാർ ഇനി മുട്ടിലിഴയേണ്ടി വരില്ല. വിശ്വാസികളെ ആരും ചവിട്ടിത്തേക്കില്ല. കേരളം നേരിടുന്ന വലിയ വെല്ലുവിളികൾ നേരിടാൻ വൻ ഭൂരിപക്ഷമുള്ള യു.ഡി.എഫിനെ അധികാരത്തിലേറ്റണമെന്ന് ഉമ്മൻ ചാണ്ടി അഭ്യർത്ഥിച്ചു.

ത​ല​ശ്ശേ​രി​ :
ന​സീ​റി​ന്വോ​ട്ട് ​ചെ​യ്യാൻ
മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞി​ല്ലെ​ന്ന്

ക​ണ്ണൂ​ർ​:​ ​ത​ല​ശ്ശേ​രി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ബി.​ജെ.​പി​ക്കാ​രും,​ ​അ​നു​ഭാ​വി​ക​ളും​ ​ആ​ർ​ക്ക് ​വോ​ട്ട് ​ചെ​യ്യ​ണ​മെ​ന്ന​ ​കാ​ര്യ​ത്തിൽആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്ന് ​ബി​ .​ജെ.​ ​പി​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​വി​നോ​ദ് ​കു​മാ​ർ​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.
.​ ​ബി​ .​ജെ​ .​പി​ ​പ​ര​മ്പ​രാ​ഗ​ത​മാ​യി​ ​എ​തി​ർ​ത്തു​ ​വ​രു​ന്ന​ ​ഇ​ട​ത്,​ ​വ​ല​ത് ​മു​ന്ന​ണി​ക​ൾ​ക്ക് ​ഒ​രു​ ​ത​ര​ത്തി​ലും​ ​വോ​ട്ട് ​ചെ​യ്യി​ല്ല.​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​നും​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി​ .​മു​ര​ളീ​ധ​ര​നും​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യും​ ​പ​റ​ഞ്ഞ​ത് ​ഒ​ന്നു​ ​ത​ന്നെ​യാ​ണ്.​ ​സി.​ ​ഒ.​ ​ടി​ ​ന​സീ​റി​ന് ​വോ​ട്ട് ​കൊ​ടു​ക്കാ​ൻ​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​കോ​ൺ​ഗ്ര​സി​നോ,​ ​സി​പി​എ​മ്മി​നോ​ ​വോ​ട്ട് ​ചെ​യ്യാ​ത്ത​ ​വി​ധം​ ​പ്ര​വ​ർ​ത്ത​ക​രും​ ​അ​നു​ഭാ​വി​ക​ളും​ ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.