തിരുവനന്തപുരം: വോട്ടെടുപ്പ് ദിനമായ ഇന്ന് പകൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ-വടക്കൻ ജില്ലകളിൽ വൈകിട്ടോടെ ഇടിയോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ വൈകിട്ടും രാത്രി വൈകിയും ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.