riya

കൊച്ചി: വിദ്യാർത്ഥിനി വരാപ്പുഴ പാലത്തിൽ നിന്നു പുഴയിൽ ചാടിയ മരിച്ചു. കൊങ്ങോർപ്പിള്ളി ചേരപ്പാടം വലിയപറമ്പിൽ ഷിജുവിന്റെ മകൾ റിയ (19) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് 5.15 നാണു സംഭവം. നഴ്‌സിംഗ് വിദ്യാർത്ഥിനിയാണ്. പാലത്തിലൂടെ നടന്നു വന്ന യുവതി മദ്ധ്യഭാഗത്തെ
ത്തിയതോടെ ചെരിപ്പ് ഊരിയ ശേഷം പുഴയിലേക്കു ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഫയർ ഫോഴ്‌സും പൊലീസും നടത്തിയ തിരച്ചിലിനൊടുവിൽ ഒരു മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.