v-muraleedharan

തിരുവനന്തപുരം:കമ്മ്യൂണിസം തകരുകയും വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന് പ്രസക്തിയില്ലെന്ന് തെളിയുകയും ചെയ്ത സാഹചര്യത്തിൽ സി.പി.എം പിരിച്ചുവിടാൻ മുഖ്യമന്ത്രി പാർട്ടി ജനറൽ സെക്രട്ടറിയോട് ആവശ്യപ്പെടണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. കേരളത്തിൽ 20 മണ്ഡലങ്ങളിൽ കോൺഗ്രസും സി.പി.എമ്മും ധാരണയിലാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

ഉള്ളൂർ കൊട്ടാരം ബൂത്തിൽ ഭാര്യ ഡോ.ജയശ്രീക്കൊപ്പം വോട്ടു രേഖപ്പെടുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത്, യു.ഡി.എഫ് സർക്കാരുകളുടെ അഴിമതി ഭരണത്തിലുള്ള അതൃപ്തി ജനങ്ങൾ പ്രകടിപ്പിക്കും.മോദി സർക്കാരിന്റെ ക്ഷേമ-വികസന പരിപാടികൾക്കുള്ള അംഗീകാരവും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

35 സീറ്റുകൾ കിട്ടിയാൽ അധികാരത്തിൽ വരുമെന്ന പാർട്ടി അദ്ധ്യക്ഷന്റെ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അതിന് 30 സീറ്റുകൾ വേണ്ടിവരില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.