
തിരുവനന്തപുരം: നീതിയുക്തവും ആരോഗ്യ പൂർണവുമായ ലോകം പടുത്തുയർത്താം എന്ന സന്ദേശവുമായി ഇന്ന് ലോകാരോഗ്യദിനാചരണം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഗോള പ്രചാരണമാണ് ലോകാരോഗ്യ സംഘടന സംഘടിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴും നമ്മൾ കൊവിഡിന്റെ പിടിയിൽ നിന്നു മുക്തമല്ലാത്തതിനാൽ ജാഗ്രത തുടരണം.
ജീവിതശൈലീ രോഗങ്ങൾ ഒരു വെല്ലുവിളിയായി സംസ്ഥാനത്ത് വർദ്ധിച്ചുവരികയാണ്.
കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ തുടങ്ങി ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചിട്ടയായ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.