ele

തിരുവനന്തപുരം: തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു സംസ്ഥാനത്തെ വോട്ടെടുപ്പ്. ഏഴ് മണിക്ക് പോളിംഗ് തുടങ്ങുന്നതിന് മുമ്പേ ബൂത്തുകളിൽ വോട്ടർമാർ നിരന്നു. ആ നിര പല ബൂത്തിലും പോളിംഗ് അവസാനിച്ച രാത്രി ഏഴുമണി വരെ തുടർന്നു.

പന്ത്രണ്ട് മണിക്കൂർ നീണ്ട പോളിംഗ് ഇതാദ്യം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വോട്ടെടുപ്പിൽ രാവിലെ മുതൽ പോളിംഗ് ശതമാനം ഉയർന്നു. ഒൻപത് മണിയോടെ പത്ത് ശതമാനത്തോളമായി പോളിംഗ്. മണിക്കൂറുകൾ പിന്നിടുന്തോറും ശതമാനക്കണക്ക് ഉയർന്നു. ഉച്ചയ്ക്ക് ഒരു മണിക്ക് 51ശതമാനമായി. . ഉച്ചയ്ക്ക് ബൂത്തുകളിൽ തിരക്ക് കുറഞ്ഞതോടെ ശതമാനക്കണക്കും അൽപ്പം മന്ദഗതിയിലായി. തിരക്ക് കൂടിയതോടെ പലയിടത്തും സാമൂഹിക അകലം തെറ്റി. .