sara

ഹിന്ദി സിനിമാ നടൻ സൈഫ് അലി ഖാനിന്റെയും നടി അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാൻ. തന്റേതായ അഭിനയ വൈഭവം കൊണ്ട് സിനിമാ ലോകത്ത് സ്ഥാനം ഉറപ്പിക്കാൻ സാറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയാണെങ്കിലും വലിയ ആരാധകവൃന്ദത്തെയാണ് സാറ നേടിയെടുത്തിട്ടുള്ളത്. 2008 മുതൽ സിനിമാ ലോകത്ത് സജീവമായ സാറ ഇതുവരെ അഞ്ചു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ കേദാർനാഥ് എന്ന സിനിമയിലൂടെയാണ് അഭിനയിച്ചു തുടങ്ങുന്നത്. നാലാമത്തെ വയസിൽ പരസ്യ ചിത്രങ്ങളിലൂടെയാണ് ആദ്യം സാറ പ്രത്യക്ഷപ്പെടുന്നത്. സിംബാ, ലൗ ആജ് കൾ, കൂലി നമ്പർ വൺ എന്നീ സിനിമകളിൽ പ്രധാന വേഷം ചെയ്തിരുന്നു.

sara

2019ലെ ഫോർബ്സ് ഇന്ത്യയുടെ 100 സെലിബ്രിറ്റികൾ ഒരാളായി താരത്തെ തിരഞ്ഞെടുത്തത് എടുത്തുപറയേണ്ട നേട്ടം തന്നെയാണ്. ഫാന്റ, പൂമ, വീട്ട് തുടങ്ങിയ ബ്രാൻഡുകളുടെ അംബാസഡറായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒരുപാട് ഫോളോവേഴ്സുള്ള സാറയുടെ ഫാഷൻ സെൻസ് സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ച ആകാറുണ്ട്. ഇപ്പോൾ സാറ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ചർച്ചയാകുന്നത്. പലപ്പോഴും വളരെ വില കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വാർത്തകളിൽ നേടാറുള്ള നടി ഇപ്പോൾ അപ്‌ലോഡ് ചെയ്ത ഫോട്ടോയിൽ ധരിച്ചിരിക്കുന്ന ഡ്രസിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

sara

നീല നിറത്തിലുള്ള റഫിൽഡ് ഗൗണിലാണ് സാറ ഇത്തവണ തിളങ്ങി നിൽക്കുന്നത്. 15 ലക്ഷം ആണ് ഡ്രസ്സിന് വില. കൃത്യമായി പറഞ്ഞാൽ 15,72,967 രൂപ. ഫിലിംഫെയർ അവാർഡിനെത്തിയപ്പോഴാണ് ഈ ഡ്രസ് അണിഞ്ഞിരിക്കുന്നത്. അദ്‌നേവിക് ഡിസൈനർ ലേബലിലെ ബ്ലൂ ഗൗണിൽ വളരെ ആകർഷണീയയായി കാണാം. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.