o-rajagopal

തിരുവനന്തപുരം: നേമത്ത് ഒരു തവണ എം.എൽ.എയായിട്ടുണ്ടെന്നും വേറെ ബന്ധമില്ലെന്നും ഒ. രാജഗോപാൽ പറഞ്ഞു. നേമത്തെ തിരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. ജവഹർ നഗർ എൽ.പി എസിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു, മാറ്റത്തിന് വേണ്ടി വോട്ട് ചെയ്തിട്ടുണ്ട്. നേമത്ത് കെ.മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അത് ശരിയായ ഏർപ്പാടല്ലെന്നായിരുന്നു മറുപടി. പരാജയഭീതി കൊണ്ടാണ് ബി.ജെ.പി ഇത്തരം ആക്രമണം നടത്തുന്നതെന്ന് മുരളീധരൻ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് ,അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞു.