തിരുവനന്തപുരം : സത്യസന്ധമായ പ്രവർത്തനം നടത്താൻ സി.പി.എമ്മും കോൺഗ്രസും തയാറാകുന്നില്ലെന്ന് നേമം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു. കയ്യൂക്കും ധാർഷ്ട്യവും ഉപയോഗിച്ചാണ് ഇരുമുന്നണികളും പ്രവർത്തിച്ചത്. പരാജയ ഭീതിയിൽ നിന്ന് രക്ഷപ്പെടാൻ അക്രമമുണ്ടാക്കുകയായിരുന്നു. ജനവിധിയെ ഭയപ്പെടുന്നതിനാലാണ് അക്രമത്തിലേക്ക് തിരിഞ്ഞതെന്നും കുമ്മനം പറഞ്ഞു.