തിരുവനന്തപുരം: കരമനയിൽ യുവാവിന്റെ കൊലപാതകം പണത്തിന് വേണ്ടിയെന്ന് പൊലീസിന്
സൂചന ലഭിച്ചു. കസ്റ്റഡിയിലുള്ള പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. മറ്റ് പ്രതികളുടെ അറസ്റ്റ് ഇന്നോ നാളെയോ രേഖപ്പെടുത്തും.
വൈശാഖും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി സൂചനയുണ്ട്. മദ്യ ലഹരിയിലാണ് മുഖ്യ പ്രതിയായ സുജിത്ത് (ചിക്കു) കൊലപാതകം നടത്തിയെന്ന് പൊലീസ് പറയുന്നു . സഹായിക്കാൻ കൂടെ ആളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്..വൈശാഖിന്റെ ശരീരത്തിൽ കുത്തേറ്റ എഴുപത് മുറിവുകളുണ്ട്. നവീൻ സുരേഷ്, ശിവപ്രസാദ്, സുജിത്ത്, ഷീബ, കവിത എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ബംഗളൂരു സ്വദേശികളടക്കം കൂട്ടത്തിലുണ്ട്. കസ്റ്റഡിയിലുള്ളവർ വൻ പെൺവാണിഭ സംഘത്തിന്റെ കണ്ണികളാണെന്നാണ് പൊലീസ് നൽകുന്ന സൂചന. അപ്പാർട്ട്മെന്റിലെ സി.സി.ടി.വി കേന്ദ്രീകരിച്ചും പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഫോണിന്റെ അടിസ്ഥാനത്തിലുമാണ് അന്വേഷണം .പോസ്റ്റ് മോർട്ടം റിപ്പോർട്ടും പരിശോധിക്കും.