തിരുവനന്തപുരം:യു.ഡി.എഫ് ഐതിഹാസികമായ വിജയം നേടി അധികാരത്തിൽ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. കേരളത്തിലുടനീളം വോട്ടർമാരിൽ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ്. അഞ്ചു വർഷം കൊണ്ടു കേരളത്തെ തകർത്ത് തരിപ്പണമാക്കിയ ഇടതുമുന്നണി സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി വിധി എഴുതുതി. പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടുവന്ന അഴിമതികൾ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങൾക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പി.ആർ.എജൻസികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക് രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ട് മെതിച്ച സർക്കാർ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത്.