കണ്ണനല്ലൂർ: വടക്കേമുക്ക് (കരിക്കുഴിവിളയിൽ) ലൈലാമൻസിലിൽ എ. അബ്ദുൽ അസീസ് (81, റിട്ട. അദ്ധ്യാപകൻ, തട്ടാമല ഗവ. ഹൈസ്കൂൾ) നിര്യാതനായി. ദീർഘകാലം കണ്ണനല്ലൂർ ജമാഅത്ത് പ്രസിഡന്റും സെക്രട്ടറിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ വടക്കേമുക്ക് ഷറഫുൽ ഇസ്ലാം ജമാആത്ത് പ്രസിഡന്റാണ് . ഭാര്യ: ഷെരീഫാ ബീവി. മക്കൾ: ലൈല, ദൗലത്ത്, മുജീബ്, മുഹമ്മദ്, ആമിന, ഹസീന, ഷെമീറ, ഇബ്രാഹിം. മരുമക്കൾ: മുഹമ്മദ്, ഹനീഫ, സഫീല, സബിത, ഷാജഹാൻ, സിയാദ്, ബദർ, ജെസ്ന.