baroz

പൃഥ്വി​രാജ് ജോയി​ൻ ചെയ്തു

മോ​ഹ​ൻ​ലാ​ൽ​ ​സം​വി​​​ധാ​യ​ക​ക്കു​പ്പാ​യ​മ​ണി​​​യു​ന്ന​ ​ത്രി​​​മാ​ന​ ​ചി​​​ത്ര​മാ​യ​ ​ബ​റോ​സി​​​ന്റെ​ ​ചി​​​ത്രീ​ക​ര​ണം​ ​ഗോ​വ​യി​​​ലേ​ക്ക് ​ഷി​​​ഫ്ട് ​ചെ​യ്തു.​ ​ഏ​പ്രി​​ൽ 10​ ​മു​ത​ൽ​ 40​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​പ്ളാ​ൻ​ ​ചെ​യ്തി​രി​ക്കു​ന്ന​ത് മോ​ഹ​ൻ​ലാ​ൽ​ ​ടൈ​റ്റി​ൽ​ ​റോ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​ബ​റോ​സി​ൽ​ ​പൃ​ഥ്വി​രാ​ജും​ ​ഒ​രു​ ​സു​പ്ര​ധാ​ന​ ​വേ​ഷ​മ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​മു​ത​ൽ​ ​പൃ​ഥ്വി​രാ​ജ് ​ബ​റോ​സി​ൽ​ ​അ​ഭി​ന​യി​ച്ച് ​തു​ട​ങ്ങി.​ ​ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ബ​റോ​സി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ സന്തോഷ് ശി​വ​നാ​ണ്.​ ​സം​ഗീ​തം​:​ ​ലി​ഡി​യ​ൻ​ ​നാ​ദ​സ്വ​രം. പോർചുഗീസ് പശ്ചാത്തലത്തി​ലുള്ള പ്രമേയം ആവി​ഷ്കരി​ക്കുന്ന ബറോസി​ൽ നാനൂറുവർഷങ്ങളായി​ വാസ്കോഡ ഗാമയുടെ നി​ധി​ സൂക്ഷി​ക്കുന്ന ബറോസ് എന്ന ഭൂതത്തി​ന്റെ വേഷമാണ് മോഹൻലാൽ അവതരി​പ്പി​ക്കുന്നത്. 1984ൽ റി​ലീസായ ഇന്ത്യയി​ലെ ആദ്യ ത്രി​മാന ചി​ത്രമായ െെമഡി​യർ കുട്ടി​ച്ചാത്തന്റെ രചനയും സംവി​ധാനവും നി​ർവഹി​ച്ച ജി​ജോയാണ് ബറോസി​ന്റെയും രചന നി​ർവഹി​ക്കുന്നത്. വി​ദേശ താരങ്ങളായ റാഫേൽ അമർഗോ, പാസ് വേഗ, െെഷല മക്െെഫ്ര എന്നി​വരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരി​പ്പി​ക്കുന്നത്.