goat

വെഞ്ഞാറമൂട്: കിണറ്റിൽവീണ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. തൂങ്ങയിൽ പൂന്തക്കോണത്ത് ശശിഭവനിൽ ശശിയുടെ ഒരുവയസുള്ള പശുവാണ് പുല്ല് മേയുന്നതിനിടെ കിണറ്റിൽ വീണത്. വിവരം അറിയിച്ചതിനെ തുടർന്ന് വെഞ്ഞാറമൂട് ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ റോപ്പ് ഉപയോഗിച്ച് കരയ്ക്കുകയറ്റുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ അബ്ബാസി,ശിവകുമാർ,ബിജേഷ്,ലിനു,ശ്യാം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.