കല്ലമ്പലം:കെ.ടി.സി.ടിയുടെ കീഴിലുള്ള ആശുപത്രി,നഴ്സിംഗ് സ്കൂൾ,പാരാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആരോഗ്യ മേഖലാ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ലോകാരോഗ്യദിനം ആചരിച്ചു.കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് ഉദ്ഘാടനം നിർവഹിച്ചു. നഴ്സിംഗ് സ്കൂൾ ചെയർമാൻ എൻ.ഷിജു അദ്ധ്യക്ഷത വഹിച്ചു. അഷറഫ് പേരിലക്കോട്ട്, പി.എസ്. റാണി എന്നിവർ കൊവിഡിനെക്കുറിച്ച് ക്ലാസ് നയിച്ചു. ഡോ.സാബു നൈന, ഡോ.തോമസ് മാനുവൽ, എം.എസ്. ഷഫീർ എന്നിവർ ആരോഗ്യദിന സന്ദേശം നൽകി. എസ്.സജീർഖാൻ,എസ്.നഹാസ്,നിസാറുദ്ദീൻ,രാഖി രാജേഷ്,ഷെമീനാബീഗം,എസ്.ഷജീം,അഫ്സൽ കാസിം,ഷൈലാ നന്ദിനി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പോസ്റ്റർ പ്രദർശനം,വിദ്യാർത്ഥികളുടെ സ്കിറ്റ്, മൂകാഭിനയം,കലാപരിപാടികൾ എന്നിവ നടന്നു.