kfc

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെ.എഫ്.സിയുടെ വായ്‌പാ ആസ്‌തി കഴിഞ്ഞ സാമ്പത്തികവർഷം 1,349 കോടി രൂപ വർദ്ധിച്ച് 4,700 കോടി രൂപയിലെത്തി. വായ്‌പാ അനുമതി 1,695 കോടി രൂപയിൽ നിന്നുയർന്ന് 4,139 കോടി രൂപയായി. 1,447 കോടി രൂപയിൽ നിന്ന് വായ്‌പാ വിതരണം 3,729 കോടി രൂപയായും വർദ്ധിച്ചു. 1,082 കോടി രൂപയായിരുന്ന തിരിച്ചടവ് 2,833 കോടി രൂപയായി മെച്ചപ്പെട്ടത് മികവാണ്.

പലിശവരുമാനം 334 കോടി രൂപയിൽ നിന്നുയർന്ന് 436 കോടി രൂപയായി. കൊവിഡിൽ പ്രതിസന്ധിയിലായ 419 വ്യവസായങ്ങൾക്ക് 256 കോടി രൂപയുടെ പുതിയ വായ്‌പ നൽകിയെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടോമിൻ ജെ. തച്ചങ്കരി പറഞ്ഞു. സംരംഭകത്വ വികസനപദ്ധതി പ്രകാരം 1,937 പുതിയ സംരംഭങ്ങളും തുടങ്ങി.