അശ്വതി: ശത്രുത പുലർത്തിവന്നവർ മിത്രങ്ങളായി തീരുന്ന കാലം. അപ്രതീക്ഷിതമായി ജീവിതമാർഗം കിട്ടാം.
ഭരണി: അർഹമായി കിട്ടേണ്ട അംഗീകാരങ്ങൾ അകന്നുപോകാനും സാമ്പത്തിക സ്രോതസുകൾ മന്ദഗതിയിലാകാനും സാദ്ധ്യത. ഉദരരോഗസാദ്ധ്യത.
കാർത്തിക: വ്യവഹാരങ്ങൾ സംബന്ധിച്ച നടപടികൾ സുഗമമായി പര്യവസാനിക്കും. മാറിപോയ കല്യാണം തിരികെ വരാം. വിശേഷവസ്ത്രം ആഭരണങ്ങളും ലഭിക്കാം.
രോഹിണി: പ്രതീക്ഷിക്കുന്ന മാർഗത്തിൽ കൂടി ധനലാഭം കിട്ടും. എഴുത്തുപരീക്ഷകളിൽ വിജയമുണ്ട്. പഴയകാല സുഹൃദ്ബന്ധം പുതുക്കപ്പെടും.
മകയിരം: പുണ്യസ്ഥല സന്ദർശനങ്ങളും സത്സംഗമവും ഫലം. പ്രവർത്തനമേഖലയിൽ തൃപ്തിക്കുറവ് അനുഭവപ്പെടാം.
തിരുവാതിര: വേണ്ടപ്പെട്ടവർ സഹായത്തിനെത്തും. സത്കാരങ്ങൾ വേണ്ടിവരും.
പുണർതം: നഷ്ടങ്ങൾ നികത്തിയെടുക്കാനാവും. സന്താനതടസം മാറികിട്ടും. വീടുപണി വീണ്ടും തുടങ്ങും.
പൂയം: സാമ്പത്തിക ശ്രേയസിനുള്ള വഴി തെളിഞ്ഞുവരും. സാഹചര്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ച് വിജയം കണ്ടെത്തും.
ആയില്യം: ഭാവിയിലേക്ക് ഗുണപ്രദമായ തീരുമാനങ്ങൾ എടുക്കും. സാമ്പത്തിക വിഷമതകൾക്ക് ശാന്തത കാണുന്നു. വായന ഗുണകരമാവും.
മകം: തൊഴിൽപരമായി അഭിവൃദ്ധി കാണുന്നു. ചില മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടിവരും. സന്താനഗുണം അനുഭവിക്കാൻ ഭാഗ്യം.
പൂരം: കരുതലോടെ പ്രവർത്തിക്കേണ്ട കാലമാണ്. ദൈവാധീനം വളർത്തിയെടുക്കേണ്ട കാലം. കുടുംബസംരക്ഷണം ഏറ്റെടുക്കേണ്ടിവരും.
ഉത്രം: ജീവിത സൗകര്യങ്ങൾ വർദ്ധിക്കും. ബന്ധങ്ങൾ ആവശ്യാനുസരണം ഉപയോഗപ്പെടുത്താൻ കഴിയും. തന്ത്രപൂർവം പ്രവർത്തിച്ച് കാര്യം നേടും.
അത്തം: സർക്കാർ സഹായങ്ങൾ ലഭിക്കും. കൃഷി കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. പഠന രംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കും.
ചിത്തിര: വിപരീത സാഹചര്യങ്ങളെ നേരിടും. പങ്കാളികളുമായി ചേർന്ന് ചില സംരംഭങ്ങൾ തുടങ്ങും. ചില നേരങ്ങളിൽ തൊഴിലുമായി ബന്ധപ്പെട്ട് വീടു വിട്ടുനിൽക്കേണ്ടിവരും.
ചോതി: സിനിമ, സംഗീത കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അംഗീകാരം കിട്ടും.
വിശാഖം: പഴയ സ്നേഹബന്ധങ്ങൾ പുതുക്കാൻ കൂട്ടുകാർ തേടിവരാം. രാഷ്ട്രീയ പൊതുപ്രവർത്തകർക്ക് ധനം സുഖവും ഫലം.
അനിഴം: ചെറിയ തടസങ്ങൾ വന്നാലും അവസാനം കാര്യജയമുണ്ടാകും. വിട്ടുവീഴ്ച മനോഭാവവും ക്ഷമയും കുടുംബഭദ്രതയെ വളർത്തിയെടുക്കും.
തൃക്കേട്ട: അടുത്തബന്ധുക്കൾ അകന്നുപോയെന്ന് വരാം. രണ്ട് മനസും ഉറക്കക്കുറവും അനുഭവപ്പെടാം.
മൂലം: നഷ്ടപ്പെട്ടു എന്ന് കരുതിയ ചില കാര്യങ്ങൾ തിരിച്ചുലഭിക്കും. ഉന്നത സ്ഥാനമാനം. അഗതികൾക്ക് സഹായം എത്തിക്കാൻ മറക്കില്ല.
പൂരാടം: സാത്വികമായ ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കും. പുണ്യസ്ഥല സന്ദർശനത്തിന് ആഗ്രഹം തോന്നും.
ഉത്രാടം: മനോബലവും പ്രാർത്ഥനയും കൊണ്ട് കഠിനമായ കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കും. മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും.
തിരുവോണം: ആഗ്രഹങ്ങൾക്കനുസരിച്ച് ചിന്തയും പ്രവർത്തിയും തുലനം ചെയ്ത് മുന്നോട്ട് നീങ്ങിവിജയം വരിക്കും. വിരോധികളായവർ മിത്രങ്ങളായിത്തീരും.
അവിട്ടം: തടസങ്ങൾ നീങ്ങി പുതിയ ജീവിതമാർഗം ഉണ്ടാകും.ബന്ധുസഹായവും സ്നേഹിതരുടെ സഹായവും കിട്ടും. അസ്ഥിരോഗങ്ങൾക്ക് ശമനമുണ്ടാകും.
ചതയം: വ്യവഹാര വിജയം കാണുന്നു. പ്രിയജനങ്ങൾക്കിടയിലുള്ള തെറ്റിദ്ധാരണകൾ മാറികിട്ടും. വസ്തു, വാഹനം എന്നിവയാൽ ധനം കിട്ടാം.
പുരുരൂട്ടാതി: കഴിവുകളും പ്രവർത്തികളും അംഗീകരിക്കപ്പെടും. ആരോഗ്യ പ്രശ്നങ്ങൾ നീങ്ങികിട്ടും.
ഉതൃട്ടാതി: ആഗ്രഹിച്ച പലതും അനുഭവത്തിൽ ദൈവം തരുന്ന കാലം. വിദേശസഹായവും ഫലം.
രേവതി: അന്യരിൽ മതിപ്പ് ഉളവാക്കും. പലവിധ ധനങ്ങളും കൂട്ടിചേർത്ത് പുതിയ ഭൂമി ഗൃഹം വാഹനം ഇത്യാദികളുടെ ലഭ്യതയും സന്താനങ്ങൾക്ക് ഉയർച്ചയും ഫലം.