nss

ചിറയിൻകീഴ്:ചിറയിൻകീഴ് ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗ വാർഷികം കരയോഗം പ്രസിഡന്റ്‌ എം.ഭാസ്കരൻ നായർ ഉദ്ഘാടനം ചെയ്തു.വനിതാ സമാജം പ്രസിഡന്റ്‌ എം.എസ്.വസന്തകുമാരി അദ്ധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറിയും എൻ.എസ്.എസ് ചിറയിൻകീഴ് മേഖല കൺവീനറുമായ പാലവിള സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.കരയോഗം വൈസ് പ്രസിഡന്റ്‌ ആ‌ർ.രാമചന്ദ്രൻ നായർ,ജോയിന്റ് സെക്രട്ടറി ടി.എസ്. ഹരികൃഷ്ണൻ, ട്രഷറർ ജെ.രഘു കുമാർ,ജെ.പത്മനാഭ പിള്ള,വനിതാ സമാജം സെക്രട്ടറി രാധാമണി,വനിതാ സമാജം ട്രഷറർ സ്വപ്ന ജയചന്ദ്രൻ,മുൻ കരയോഗം സെക്രട്ടറി എ.വിജയ കുമാർ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് കസ്തൂർബാ എൻ.എസ്.എസ് വനിതാ സമാജം പൊതു യോഗവും നടന്നു.