ആറ്റിങ്ങൽ: കണക്കുകൂട്ടലുകൾക്കൊടുവിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ. കഴിഞ്ഞ രണ്ടുതവണയും വൻ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ജയിച്ച മണ്ഡലത്തിൽ സർക്കാരിന്റെ മികച്ച പ്രവർത്തനവും ബി. സത്യൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വികസനങ്ങളും ഒ.എസ്. അംബികയുടെ വിജയം ഉറപ്പാക്കിയെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അംഗം ആർ. രാമു പറഞ്ഞു.
സ്ഥാനാർത്ഥി നിർണയം മുതൽ മണ്ഡലത്തിൽ മുന്നിലെത്താൻ കഴിഞ്ഞെന്നാണ് യു.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ. അഡ്വ.എ. ശ്രീധരന്റെ വ്യക്തിപ്രഭാവം, മുന്നണിയുടെ പ്രവർത്തനം എന്നിവയിലൂടെ ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയിക്കാൻ കഴിയുമെന്ന് കോൺഗ്രസ് നേതാവ് പി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്‌ക്കുണ്ടായ നേട്ടം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ഇരുമുന്നണികളെയും അട്ടിമറിച്ച് എൻ.ഡി.എയുടെ അഡ്വ.പി. സുധീർ വിജയം നേടുമെന്ന് ബി.ജെ.പി നേതാവ് അജിത് പ്രസാദ് പറഞ്ഞു.