kj

വർക്കല: വിദേശത്തേക്ക് വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം മുങ്ങിയ പ്രതിയെ അയിരൂർ പൊലീസ് അറസ്റ്റുചെയ്‌തു. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിന് സമീപം സൗമ്യ ഭവനിൽ രാജീവ് എന്ന കൊച്ചനുജനാണ് ( 48 ) പിടിയിലായത്. അയിരൂർ കടയിൽവീട്ടിൽ വിഷ്‌ണു സതീശൻ എന്നയാൾക്ക് സിംഗപ്പൂരിലേക്കുള്ള വിസ നൽകാമെന്ന് വാഗ്ദാനം നൽകി 20,000 രൂപ കൈക്കലാക്കിയ ശേഷം ഇയാൾ മുങ്ങുകയായിരുന്നു.

വിഷ്ണു അയിരൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ കൊച്ചനുജനെതിരെ സമാനമായ പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന്റെ നിർദ്ദേശപ്രകാരം അയിരൂർ സി.ഐ ജി. ഗോപകുമാർ, എസ്.ഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.