തിരുവനന്തപുരം : വാശിയേറിയ ത്രികോണ പോരാട്ടം നടന്ന നഗര മണ്ഡലങ്ങളെക്കാൾ ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് മലയോര മേഖലയിലെ മണ്ഡലങ്ങളിൽ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഒടുവിൽ നൽകിയ കണക്കിലും അരുവിക്കര മണ്ഡലത്തിൽ തന്നെയാണ് ഏറ്റവും ഉയർന്ന പോളിംഗ് നടന്നത്. 73.27 ശതമാനമാണ് ഇവിടെ പോളിംഗ്. തൊട്ടടുത്ത് 72.43 ശതമാനത്തോടെ പാറശാല മണ്ഡലമാണ്. 72.22 ശതമാനം നടന്ന കാട്ടാക്കട,72.16 ശതമാനം നടന്ന നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളാണ് തൊട്ടുപിന്നിൽ. നഗരപ്രദേശത്തെ മണ്ഡലങ്ങളിൽ നേമത്താണ് ഏറ്റവും കൂടിയ പോളിംഗ് നടന്നത്. 69.81 ശതമാനമാണ് ഇവിടെ നടന്ന പോളിംഗ്.തൊട്ടുപിന്നിൽ കഴക്കൂട്ടം (69.61), വട്ടിയൂർക്കാവ് (64.15), തിരുവനന്തപുരം (61.85)എന്നിങ്ങനെയാണ് പോളിംഗ്. ജില്ലയിൽ ആകെ 19,74,345 പേരാണ് വോട്ട് ചെയ്തത്. ഇതിൽ 9,51,978 പുരുഷന്മാരും 10,22,343 സ്ത്രീകളും 24 ട്രാൻസ്ജെൻഡേഴ്‌സും ഉൾപ്പെടുന്നു.