തിരുവനന്തപുരം: മികച്ച ദൃശ്യമാദ്ധ്യമ പ്രവർത്തകനുള്ള ഉപാസന സാംസ്കാരിക വേദിയുടെ ഉപാസന മലയാറ്റൂർ പുരസ്കാരത്തിന് കൗമുദി ടി.വി ന്യൂസ് എഡിറ്രർ ബി.എസ്. രാജേഷിനെ തിരഞ്ഞെടുത്തതായി സാംസ്കാരിക വേദി സെക്രട്ടറി മാറനല്ലൂർ സുധി അറിയിച്ചു.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കവി പ്രഭാവർമ്മയ്ക്ക് സമ്മാനിക്കും. ഡോ. അശോക് ഡിക്രൂസ് (നോവൽ), ശോഭ വത്സൻ (കവിത), ഇമ്മാനവേൽ അന്തോണി (ബാലസാഹിത്യം), ഡോ. സജിത് വി.എസ് (ആതുരരംഗം), വിഷ്ണു മഹേന്ദ്രൻ (യുവ വ്യവസായി) എന്നിവരാണ് മറ്റ് ജേതാക്കൾ. ഏപ്രിൽ 26ന് കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പുരസ്കാരങ്ങൾ സമർപ്പിക്കും.