കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ കിഴക്കനേലയിൽ കഴിഞ്ഞ ദിവസം രാത്രി കരടിയെ കണ്ടെന്ന് നാട്ടുകാർ. കെട്ടിടംമുക്ക് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ
രാജീവിന്റെ മകൻ അച്ചു രാത്രി വീടിന് പുറത്ത് ഫോണിൽ സംസാരിക്കുമ്പോൾ കരടി ആക്രമിക്കാൻ ശ്രമിച്ചു. ഭയന്നുപോയ അച്ചു ഓടി രക്ഷപ്പെടുകയായിരുന്നെന്ന് ഇവർ പറയുന്നു. റബർ തോട്ടത്തിലേക്ക് ഓടിയ കരടിയുടെ മുഖത്ത് ടോർച്ച് ലൈറ്റ് അടിച്ചപ്പോൾ അലറിയെന്നും നാട്ടുകാർ പറഞ്ഞു. പള്ളിക്കൽ പൊലീസും വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നു മാസം മുമ്പാണ് നാവായിക്കുളം പുന്നോട് സ്വകാര്യവ്യക്തിയുടെ റബർ പുരയിടത്തിൽ നിന്ന് വനപാലകർ കരടിയെ കെണിവച്ച് പിടികൂടി ഉൾവനത്തിൽ കൊണ്ടുപോയി തുറന്നുവിട്ടത്.