കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ വഴികളുണ്ട്. ചില കാര്യങ്ങൾ മാത്രം പറയാം.
തമിഴ്‌നാട് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്നിവയെപ്പോലെ, മേഖല തിരിച്ച്, രണ്ടോ മൂന്നോ ഡിവിഷനുകളായി വിഭജിച്ച്, ഓരോന്നും പ്രത്യേകം പ്രത്യേകം യൂണിറ്റുകളാക്കി, വരവ് - ചെലവ് അനുപാതാടിസ്ഥാനത്തിൽ, പുനരേകീകരിച്ച്, ശമ്പളം, ബത്ത, ബോണസ് എന്നിവ നടപ്പാക്കുക; അങ്ങനെ വരുമ്പോൾ, വരുമാനം കൂട്ടുകയെന്നത്, ഓരോ ജീവനക്കാരന്റെയും ബാദ്ധ്യതയായി തീരും.
കാക്കത്തൊള്ളായിരം യൂണിയനുകളെ പിരിച്ചുവിടുക; ഓരോ ഈർക്കിൽ പാർട്ടിക്കും, ഓരോ യൂണിയനുകൾ, നേതാക്കൾ എന്നിവ ഒരു തൊഴിൽ സംരംഭക മേഖലയ്ക്ക് ഭൂഷണമല്ല.
ഓരോ 3 വർഷം, അല്ലെങ്കിൽ 5 വർഷം കൂടുമ്പോൾ ബാങ്കുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവയിലേതുപോലെ ജീവനക്കാരെ സ്ഥലംമാറ്റുക; അട്ടിപ്പേർ നടത്തി സുഖലോലുപരായി, ഉഴപ്പാൻ അനുവദിക്കരുത്.
അഴിമതിക്കാരെയും, അധികമുള്ളവരെയും ഒഴിവാക്കുക.
മാനേജ്‌മെന്റ്, സ്ഥാപനം നന്നാകാൻ ശക്തമായ നിലപാടുകൾ എടുക്കുമ്പോൾ അതിന് പാര വയ്ക്കും പോലെ, രാഷ്ട്രീയ പാർട്ടികളും, മന്ത്രിയും മന്ത്രിസഭയും പെരുമാറാതിരിക്കുക.
സ്ഥാപനം മുഖ്യം; മറ്റുള്ളവ പിന്നീട് എന്ന അഖിലിത നിയമം മുറുകെ പിടിക്കുക; ചുമരുണ്ടെങ്കിലേ, ചിത്രമെഴുതാനൊക്കൂ എന്ന സമീപനം പിന്തുടരുക.
തിരുവനന്തപുരം എയർപോർട്ട്, 50 വർഷത്തേക്ക്, നടത്തിപ്പിനായി മാത്രം അദാനിക്ക് നൽകിയതുപോലെ, കെ.എസ്.ആർ.ടി.സിയും പാട്ടത്തിന് കൊടുക്കുക.
വി.ജി. പുഷ്‌ക്കിൻ
റിട്ട. സീനിയർ മാനേജർ
ഐ.ഒ.ബി
തിരുവനന്തപുരം