അഭിനയിച്ച ഭാഷകളിലെല്ലാം തന്റേതായകൈയൊപ്പ് പതിച്ച അഭിനേത്രിയാണ് അമലാപോൾ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച അമല പോൾ ഹെബ്ബുളി എന്ന ചിത്രത്തിലൂടെ കന്നഡയിലും അരങ്ങേറുകയാണ്. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഗ്ളാമറസ്ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള അമല പോൾ കഴിഞ്ഞ ദിവസം പങ്കുവച്ച ഭക്തിസാന്ദ്രമായ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
പ്രാർത്ഥന ദൈവത്തോടുള്ള സംസാരമാണെന്നും ധ്യാനം ശ്രദ്ധിക്കലാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് ധ്യാനനിരതയായിരിക്കുന്ന തന്റെ ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.