നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും മലയാളി പ്രേക്ഷകരടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഷംനയ്ക്ക് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്ര് ചെയ്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
കഡ്ദാന കട്ട് വർക്ക് ചെയ്ത പെയിൽ അക്വാ ബ്ലൂ കളർ ഓർഗൻസാ സാരിയും കോൺട്രാസ്റ്റ് ടൽ ബ്ളൗസും ധരിച്ച് എടുത്ത ചിത്രങ്ങളിൽ ഷംനയെ അതീവ സുന്ദരിയായി കാണാം. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പറപറക്കുകയാണ്.
ബോളിവുഡ് നടി കങ്കണ റണാവത്ത് നായികയാകുന്ന ഏറെ ചർച്ചയായ തലൈവിയാണ് ഷംന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ ശശികലയുടെ വേഷമാണ് ഷംന ചെയ്യുന്നത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ.എൽ.വിജയ് ഒരുക്കുന്ന ചിത്രമാണിത്. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വിലപ്പെട്ട അവസരമായി കരുതുന്നെന്നായിരുന്നു ഷംനയുടെ പ്രതികരണം.