തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എൻ.ഡി എ സ്ഥാനാർത്ഥിയും
നടനുമായ കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാര്യയും മക്കളായ ദിയയും ഇഷാനിയും രംഗത്തിറങ്ങിയപ്പോൾ കേട്ടൊരു ചോദ്യം: മറ്റൊരു മകളായ നടി അഹാന കൃഷ്ണ എവിടെ?..
അച്ഛന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ അഹാനയെ കണ്ടില്ല. മാത്രമല്ല, വോട്ട് ചെയ്യാനുമെത്തിയില്ല.. ഷൂട്ടിംഗ് തിരക്കുകളിലല്ലെന്നിരിക്കേ എന്തുകൊണ്ട് അഹാന പ്രചാരണത്തിന് ഇറങ്ങാത്തതെന്നായി സോഷ്യൽ മീഡിയയിലെ ചോദ്യം. മറുപടിയുമായി ഒടുവിൽ കൃഷ്ണകുമാർ തന്നെയെത്തി. അഹാന യാത്രയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മൂന്നാറിലും പ്രകൃതി രമണീയമായ മറ്റു സ്ഥലങ്ങളിലും ട്രിപ്പ് പ്ലാനറുടെ സഹായത്തോടെ യാത്രയിലായിരുന്നു അഹാനയെന്നാണ് കൃഷ്ണകുമാർ പറയുന്നത്.