priya-1

ഒമർലുലുവിന്റെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ ഏവരുടെയും മനസിൽ ഇടംനേടിയ താരമാണ് പ്രിയ വാര്യർ. ആദ്യ ചിത്രത്തിനുശേഷം ഇന്നോളം പ്രിയയ്ക്ക് ലഭിച്ച പ്രാധാന്യവും ജനപിന്തുണയും മറ്റൊരു നടിക്കും ലഭിച്ചിട്ടുണ്ടാകില്ല. പ്രിയ പങ്കുവയ്ക്കുന്ന വിശേഷങ്ങൾക്ക് മികച്ച പിന്തുണയും പ്രതികരണവുമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ബോളിവുഡിൽ അവസരം ലഭിച്ച നടിയെ ട്രോളാനും ആളുകളുണ്ടായിരുന്നു. എന്നാൽ അതിനെ ഒന്നും മൈൻഡ് ചെയ്യാതെയാണ് പ്രിയ തന്റെ മുന്നോട്ടുള്ള ഓരോ ചുവടും വച്ചത്. അതീവ ഗ്ലാമറസ് ലുക്കിലാണ് പ്രിയ വാര്യർ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് തന്നെ നിരവധി തവണ സൈബർ ആക്രമണങ്ങൾക്ക് ഇരയാകേണ്ടതായും വന്നിട്ടുണ്ട്.പക്ഷേ തന്നെ വിമർശിക്കുന്നവർക്ക് യാതൊരു മറുപടിയും കൊടുക്കാതെ അതൊക്കെ അവരുടെ സംസ്കാരം എന്ന മട്ടിലാണ് പ്രിയ നടക്കുന്നത്. ഇപ്പോൾ ബോളിവുഡിൽ തിളങ്ങാൻ കിട്ടിയ അവസരവും നന്നായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യർ. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ നടി അധികവും എത്തുന്നത് സുഹൃത്തുക്കൾക്കൊപ്പം തന്നെയാണ്.

priya-1

തന്റെ പുത്തൻ ചിത്രങ്ങളെല്ലാം ആരാധകർക്കായി എന്നും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ചില ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ‌‌മുട്ടിനു മുകളിൽ നിൽക്കുന്ന സൺസെറ്റ് ഓറഞ്ച് നിറമുള്ള കോട്ടൺ ഡ്രസിലുള്ള ചിത്രങ്ങളാണ് പ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞൊറികളിൽ ത്രീ ഡി റോസസ് തുന്നിച്ചേർത്ത പോപ്ളിൻ ഡ്രസ് ധരിച്ച ചിത്രങ്ങളിൽ വളരെ സുന്ദരിയായാണ് പ്രിയയെ കാണുന്നത്. സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്ത ഈ ചിത്രങ്ങൾക്ക് മികച്ച പിന്തുണയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.