apr08c


ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ആദ്യകാല മംഗളം ലേഖകനും നാടക സാംസ്കാരിക പ്രവർത്തകനുമായി കൊല്ലമ്പുഴ കിഴേ വാരണക്കോട്ട് മഠത്തിൽ ആറ്റിങ്ങൽ ആർ. ഗോപകുമാർ ( 60) നിര്യാതനായി. ആറ്റിങ്ങൽ ടൗൺ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും അദ്ധ്യാപകനുമായിരുന്ന പരേതനായ രാമകൃഷ്ണ പണിക്കരുടെയും ബേബിക്കുട്ടി അമ്മയുടെയും മകനാണ്.
പ്രസിദ്ധ നാടക സംവിധായകനായ എം.എസ്. സതീഷിന്റെ ( ഡ്രാമാ സ്കൂൾ) തിരനോട്ടം തിയേറ്ററിൽ അംഗമായിരുന്നു. മാറാട്ടം, പശുഗായത്രി, മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും എന്നീ ശ്രദ്ധേയമായ നാടകള്ളിൽ വേഷം ചെയ്തു. നാടക രചയിതാവും സാസ്കാരിക പ്രവർത്തകനുമായ ആർ. നന്ദകുമാറിന്റെ സഹോദരനാണ്. ഭാര്യ: ശോഭനാ ദേവി, മക്കൾ: ദേവി ദുർഗ്ഗ, ശ്രീവല്ലി, ശ്രീവേണി.