krishnadas

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടക്കുന്ന മാർക്സിസ്റ്റ് അക്രമങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദത്തോടെയാണെന്ന് എൻ.ഡി.എ കൺവീനർ പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്തെ എൻ.ഡി.എ സംസ്ഥാന തിരഞ്ഞെടുപ്പ് കാര്യാലയത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായ ആക്രമണങ്ങൾ ഉണ്ടാകുന്ന സമയത്ത് പൊലീസ് പൂർണമായും നിഷ്‌ക്രിയമാകുന്നത് ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അദ്ദേഹം ആരോപിച്ചു..

കാട്ടാക്കടയിലെ പെരുകാവിൽ ആർ.എസ്.എസ് ശാഖാകാര്യവാഹായ അജിത്തിനെയും അഞ്ചുമാസം ഗർഭിണിയായ ഭാര്യയേയും 65 വയസായ വൃദ്ധമാതാവിനെയും സഹോദരനേയും ആക്രമിച്ച സി.പി.എം നടപടി പൈശാചികമാണെന്നും അദ്ദേഹം പറഞ്ഞു.