psc

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ പി.എസ്.സി ബുള്ളറ്റിന്റെ ഇ-വെർഷൻ പതിപ്പിന്റെ ഉദ്ഘാടനം ചെയർമാൻ അഡ്വ. എം.കെ. സക്കീർ നിർവഹിച്ചു. ബുള്ളറ്റിൻ പത്രാധിപസമിതി ചെയർമാൻ അഡ്വ. എം.കെ. രഘുനാഥൻ ഇ.വെർഷന്റെ ആദ്യ വരിക്കാരനായി. കമ്മിഷനംഗം ആർ. പാർവതീദേവി വരിസംഖ്യ ഏറ്റുവാങ്ങി. സി-ഡിറ്റ് വികസിപ്പിച്ചെടുത്ത സോഫ്ട്‌വെയറിന്റെ സഹായത്തോടെയാണ് ഇ-പതിപ്പ് യാഥാർത്ഥ്യമായത്. 170 രൂപയാണ് വാർഷിക വരിസംഖ്യ. ഏപ്രിൽ 1 മുതൽ മേയ് 15 വരെയുള്ള ബുള്ളറ്റിനിന്റെ ഇ-പതിപ്പ് സൗജന്യമായി ലഭ്യമാക്കും.