sura

തിരുവനന്തപുരം: വീട്ടുമു​റ്റത്തെ കിണ​റ്റിൽ വീണ മൂന്നു വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. സുരേഷ് കുമാറിനെ എക്‌സൈസ് കമ്മിഷണർ എസ്. ആനന്തകൃഷ്ണൻ ഉപഹാരം നൽകി അനുമോദിച്ചു.മൈലച്ചൽ ജി.എൻ ഭവനിൽ പ്രവീൺ -അഞ്ജു ദമ്പതികളുടെ മകൻ ഋഷികേശാണ് കഴിഞ്ഞ മാർച്ച് 20 ന് 60 അടി താഴ്ചയുളള കിണ​റ്റിൽ വീണത്. യാദൃശ്ചികമായി സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സുരേഷ്‌കുമാർ ഉടൻ കിണ​റ്റിലിറങ്ങി കുട്ടിയെ രക്ഷിക്കുകയായിരുന്നു. എക്‌സൈസ് കമ്മിഷണറേ​റ്റിൽ നടന്ന അനുമോദനച്ചടങ്ങിൽ അഡീഷണൽ എക്‌സൈസ് കമ്മിഷണർ (ഭരണം) ഡി.രാജീവ്, വിജിലൻസ് ഓഫീസർ കെ.മുഹമ്മദ് ഷാഫി, ജോയിന്റ് എക്‌സൈസ് കമ്മീഷണർമാരായ കെ.എ. ജോസഫ്, എസ്.രഞ്ജിത്ത്, ജി.രാധാകൃഷ്ണപിള്ള, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പ്രദീപ് കുമാർ.കെ എന്നിവർ പങ്കെടുത്തു.