പാലോട്: ചെങ്ങറ സമരഭൂമിയിലെ താമസക്കാരനായ ശാസ്താംനട പിള്ളേക്കോട് ചതുപ്പിൽ സദാനന്ദനെ (65) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ ഉണക്കത്തോട് ഉൾവനത്തിൽ കണ്ടെത്തി.
ചെങ്ങറ സമരഭൂമിയിലെ വീട്ടിൽ നിന്നും ഭാര്യയുടെ വീട്ടിലെത്തിയ സദാനന്ദൻ ആടിന് തോലൊടിക്കാനായി രണ്ടു ദിവസം മുമ്പാണ് വനത്തിൽ പോയത്. തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ കാട്ടിൽ തെരച്ചിൽ നടത്തുകയായിരുന്നു. ആന ചവിട്ടിയരച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ വനം വകുപ്പ് അധികൃതരും പൊലീസും മേൽ നടപടികൾ സ്വീകരിച്ചു. സുഭദ്രയാണ് ഭാര്യ.
പത്തനംതിട്ട ജില്ലയിലെ ചെങ്ങറയിലാണ് ഭൂസമരത്തിന്റെ ഭാഗമായി കുടിൽ കെട്ടി താമസം തുടങ്ങിയത്.