
പാറശാല : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉദിയൻകുളങ്ങര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങ് ജില്ലാ ജനറൽ സെക്രട്ടറി വൈ.വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ഷിറാസ് ഖാൻ, ട്രഷറർ ധനീഷ് ചന്ദ്രൻ യൂണിറ്റ് ജനറൽ സെക്രട്ടറി എം.സജീവ് കുമാർ, ട്രഷറർ പി.എൻ. ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ,വൈസ് പ്രസിഡന്റ് കെ.അജിത്ത്കുമാർ,കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ, എ.കെ.ബിന്ദു,വാർഡ് മെമ്പർ എസ്.ആർ.ബീന എന്നിവരെ ആദരിച്ചു.തുടർന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ യൂണിറ്റ് അംഗങ്ങളുെടെ മക്കൾക്ക് ദർശനാനായർ അവാർഡുകൾ വിതരണം ചെയ്തു.