award

തിരുവനന്തപുരം: കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2020ലെ വീണപൂവ് ശതാബ്ദി സമ്മാനത്തിന് ജി. പ്രിയദർശന്റെ 'ആശാൻ അറിയപ്പെടാത്ത മുഖങ്ങൾ" എന്ന ഗ്രന്ഥം അർഹമായി. 12,500 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2020ലെ യുവ കവികൾക്കുള്ള കുമാരകവി പുരസ്‌കാരത്തിന് അമൃത കേരളകത്തെ തിരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് കുമാരകവി പുരസ്‌കാരം. 12ന് തോന്നയ്‌ക്കൽ ഉദയാസ്തമയ കാവ്യപൂജയോടുകൂടി നടക്കുന്ന കുമാരനാശാൻ ജന്മദിനാഘോഷച്ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.