മേപ്പടിയാൻ എന്ന ചിത്രത്തിലെ 'കണ്ണിൽ മിന്നും' എന്നു തുടങ്ങുന്ന ഗാനം സംഗീതാസ്വാദകർ ഹൃദയത്തിലേറ്റുന്നു. ജോ പോളാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. രാഹുൽ സുബ്രഹ്മണ്യം സംഗീതം പകർന്നിരിക്കുന്നു. കാർത്തിക്കും നിത്യ മാമനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ചിത്രമാണ് മേപ്പടിയാൻ. നവാഗതനായ വിഷ്ണു മോഹനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിനു വേണ്ടിയുള്ള ഉണ്ണി മുകുന്ദന്റെ ലുക്കും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടി. ഫാമിലി എന്റർടെയ്നറായാണ് മേപ്പടിയാൻ ഒരുങ്ങുന്നത്. അഞ്ജു കുര്യൻ ചിത്രത്തിൽ നായികാ കഥാപാത്രമായെത്തുന്നു. ഇന്ദ്രൻസ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, കൃഷ്ണ പ്രസാദ്, പൗളി വിൽസൺ, മനോഹരി അമ്മ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത് രവി, നിഷ സാരംഗ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.