അനശ്വര ഫിലിംസിന്റെ ബാനറിൽ റസ്സൽ.സി നിർമ്മിച്ച് വി.സി.ജോസ് കഥ, തിരക്കഥയൊരുക്കി
സംവിധാനം ചെയ്യുന്ന 'ദിശ' പൂർത്തിയായി. പ്ലസ്ടു വിദ്യാർത്ഥിയായ വിനോദ്, അവന്റെ അമ്മ വിലാസിനിയോടൊപ്പം ഒരു ഗ്രാമത്തിലെ കയർമില്ലിൽ പണിയെടുത്ത് ജീവിക്കുന്നു. വിനോദിന്റെ അച്ഛൻ മാധവനെ ദുരൂഹസാഹചര്യത്തിൽ കാണാതായിട്ട് പന്ത്രണ്ട് വർഷത്തോളമായി. ഒരു പ്രത്യേക സാഹചര്യത്തിൽ മില്ല് അടച്ചുപൂട്ടുന്നതോടെ ഇരുവർക്കും തൊഴിൽ നഷ്ടപ്പെടുകയും വിനോദിന്റെ പഠനം അവതാളത്തിലാവുകയും ചെയ്യുന്നു. കയർ സൊസൈറ്റി പ്രസിഡന്റും പൊലീസും മില്ല് മുതലാളിയും എം.എൽ.എയും നടത്തുന്ന ഗൂഢാലോചന വിനോദ് തിരിച്ചറിയുന്നു. അവൻ വിഭ്രാന്തിയുടെ ലോകത്തിൽ എത്തിപ്പെടുന്നു. വിധി അവന് ദുരന്തങ്ങൾ കാത്തുവയ്ക്കുന്നു. അക്ഷയ് ജെ.ജെ, നീനാ കുറുപ്പ്, തുമ്പിനന്ദന, പൂജപ്പുര രാധാകൃഷ്ണൻ, കൃഷ്ണൻ ബാലകൃഷ്ണൻ, ബാലു നാരായണൻ, ദേവൻ നെല്ലിമൂട്, ശ്യാം, വി.നരേന്ദ്രമോഹൻ, ജയചന്ദ്രൻ. കെ, മേജർ.വി.കെ. സതീഷ്‌കുമാർ, അരുൺ മോഹൻ, മായാ സുകു എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം: അനിൽ നാരായൺ, മനോജ് നാരായൺ. പശ്ചാത്തല സംഗീതം: രമേശ് നാരായൺ, എഡിറ്റിംഗ്: കെ. ശ്രീനിവാസ്, പി.ആർ.ഒ: അജയ്തുണ്ടത്തിൽ.